ഗുരുവായൂര്‍ ഇരിങ്ങപ്പുറം 105-ാം നമ്പര്‍ അംഗന്‍വാടി പ്രവേശനോത്സവം നടത്തി

കുരുന്നുകള്‍ക്ക് ആവേശവും കൗതുകവും പകര്‍ന്ന് ഗുരുവായൂര്‍ ഇരിങ്ങപ്പുറം 105-ാം നമ്പര്‍ അംഗന്‍വാടി പ്രവേശനോത്സവം. പുതിയതായി അംഗന്‍വാടിയിലേക്കെത്തിയ കൂട്ടുകാരെ മുതിര്‍ന്ന കുട്ടികള്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. എല്ലാവര്‍ക്കും മധുരവും വിതരണം ചെയ്തു. കൗണ്‍സിലര്‍ സുബിത സുധീര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ അഭിലാഷ് വി. ചന്ദ്രന്‍ മുഖ്യാതിഥിയായി. അധ്യാപകരായ ആഗ്‌നസ് ലാസര്‍, കെ.എന്‍. സരിത എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT