26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി റോഡരികിലെ തെങ്ങില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി റോഡരികിലെ തെങ്ങില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

54

ഗുരുവായൂരില്‍ നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി റോഡരികിലെ തെങ്ങില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കുരഞ്ഞിയൂര്‍ സ്വദേശി വെള്ളറ ജിന്റോയ്ക്കാണ് പരിക്കേറ്റത്. കാവീട് എല്‍പി സ്‌കൂളിന് മുന്നില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം. എതിരെ വന്ന ഓട്ടോറിക്ഷയില്‍ തട്ടി നിയന്ത്രണം വിട്ടാണ് ഓട്ടോ ടാക്‌സി തെങ്ങില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ജിന്റോയെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കാലിന് പരിക്കേറ്റ ഇയാളെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ ശേഷം നിര്‍ത്താതെ പോയ ഓട്ടോറിക്ഷ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!