പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാത ചാലിശ്ശേരി-പട്ടാമ്പി പാതയുടെ നവീകരണം തുടങ്ങി

പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാത ചാലിശ്ശേരി-പട്ടാമ്പി പാതയുടെ നവീകരണം
തുടങ്ങി. മന്ത്രി എം.ബി രാജേഷിന്റെ ഇടപെടലിനെ തുടര്‍ന്ന് ആര്‍.കെ.ഐ 63. 79 കോടി രൂപയാണ് പാതയുടെ പുനര്‍നിര്‍മ്മാണത്തിന് അനുവദിച്ചിട്ടുള്ളത്. സെപ്തംബര്‍ രണ്ടിനാണ് മന്ത്രി മുഹമ്മദ് റിയാസ് പാത നവീകരണം ഉദ്ഘാടനം നടത്തിയത്. കെഎസ്ടിപിയാണ് നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്. നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വിവിധ സ്ഥലങ്ങളില്‍ 28 ഓവുപാലങ്ങള്‍ പുതുക്കിപ്പണിയും. റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് 2026-ല്‍ തുറന്നുകൊടുക്കാനാണ് ലക്ഷ്യം.

ADVERTISEMENT