25 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പോര്‍ക്കുളം പഞ്ചായത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പോര്‍ക്കുളം പഞ്ചായത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് ആയുര്‍വേദ ഡിസ്പന്‍സറി, കുന്നംകുളം ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യാ, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ്, ലയണ്‍സ് ക്ലബ് കുന്നംകുളം എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. മങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ജിഷ ശശി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍. സജു വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി കുഞ്ഞന്‍, വാര്‍ഡ് മെമ്പര്‍മാരായ രജനി പ്രേമന്‍, വിജിത പ്രജി എന്നിവര്‍ സംസാരിച്ചു. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി. ഗീത സ്വാഗതവും, എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ അനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!