29.1 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur തൈക്കാട് വി.ആര്‍ അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ നല്‍കി

തൈക്കാട് വി.ആര്‍ അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ നല്‍കി

ഗുരുവായൂര്‍ തൈക്കാട് വി.ആര്‍ അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മുരളി പെരുനെല്ലി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ച് ലാപ്‌ടോപ്പുകള്‍ നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഷില്‍വ ജോഷി, സ്‌കൂള്‍ മാനേജര്‍ വി.ബി. ഹീരലാല്‍, പ്രിന്‍സിപ്പല്‍ ജിതമോള്‍ പി. പുല്ലേലി, പ്രധാന അധ്യാപികയുടെ ചുമതലയുള്ള ചിത്ര ആര്‍.നായര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് കാര്‍ത്തിക ശിവപ്രസാദ്, നജീര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!