27 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty വരവൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നടത്തി

വരവൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നടത്തി

വരവൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. വരവൂര്‍ ഗ്രാമപഞ്ചായത്ത് ധനകാര്യ കമ്മീഷന്റെ ഹെല്‍ത്ത് ഗ്രാന്റില്‍ നിന്ന് 55,50,000 രൂപ വകയിരുത്തിയാണ് സബ് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി പി സുനിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ മുഖ്യാതിഥിയായി. വരവൂര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ: രമ്യ രവീന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നിഖില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ജി ദീപു പ്രസാദ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. കെ യശോദ, ടി. എ ഹിദായത്തുള്ള, വിമല പ്രഹ്ലാദന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പി പ്രീതി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!