26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Kechery കാര്‍ഷികവിജ്ഞാന കേന്ദ്ര നവീകരണത്തിന്റെയും, വനിത ഫിറ്റ്‌നസ് സെന്ററിന്റെയും ഉദ്ഘാടനം നടത്തി

കാര്‍ഷികവിജ്ഞാന കേന്ദ്ര നവീകരണത്തിന്റെയും, വനിത ഫിറ്റ്‌നസ് സെന്ററിന്റെയും ഉദ്ഘാടനം നടത്തി

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷികവിജ്ഞാന കേന്ദ്രത്തിന്റെ നവീകരണത്തിന്റെയും, വനിത ഫിറ്റ്‌നസ് സെന്ററിന്റെയും ഉദ്ഘാടനം നടന്നു. 15-ാം വാര്‍ഡ് തൂവ്വാന്നൂരിലെ ചിറപ്പറമ്പില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ. കാര്‍ഷികവിജ്ഞാന കേന്ദ്രത്തിന്റെ നവീകരണത്തിന്റെയും, വനിത ഫിറ്റ്‌നസ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്തംഗം ഏ.വി. വല്ലഭന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസ്ഥിരം സമിതി ചെയര്‍മാന്‍ ഹസ്‌നുല്‍ ബന്ന വികമ്പന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുനിത ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം എന്‍.എസ്. ജിഷ്ണു, മുന്‍ ഗ്രാമ പഞ്ചായത്തംഗം ഷീജ അശോകന്‍, കുനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.ജയകൃഷ്ണന്‍ നമ്പി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് വനിത ഫിറ്റ്‌നസ് സെന്റര്‍ യഥാര്‍ത്ഥ്യമാക്കിയത്.

ADVERTISEMENT
error: Content is protected !!