തൃശൂരിലേക്ക് മെട്രോ വരില്ല, അത് ഒരു സ്വപ്‌നമായി അവതരിപ്പിച്ചത്; സുരേഷ് ഗോപി

കേരളത്തില്‍ എവിടെയെങ്കിലും എയിംസിന് തറക്കല്ലിടാതെ 2029ല്‍ വോട്ട് ചോദിച്ച് വരില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന എസ് ജി കോഫി ടൈംസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

 

ആലപ്പുഴയും ഇടുക്കിയുമാണ് ഏറ്റവും അര്‍ഹതയുള്ള ജില്ലകള്‍. ഭൂമിശാസ്ത്രപരമായ കാരണത്താല്‍ ഇടുക്കിയില്‍ എയിംസ് പറ്റില്ല. ആലപ്പുഴയില്‍ അനുവദിച്ചില്ലെങ്കില്‍ പാര്‍ലമെന്റില്‍ തൃശ്ശൂരിന്റെ തണ്ടെല്ല് കാണിക്കും. ആലപ്പുഴക്കല്ലെങ്കില്‍ തൃശ്ശൂരിന് തന്നെ എയിംസ് വേണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് തൃശ്ശൂരിലേക്ക് മെട്രോ വരില്ല. അത് ഒരു സ്വപ്‌നമായി മൂന്ന് തെരഞ്ഞെടുപ്പ് മുമ്പാണ് അവതരിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

ADVERTISEMENT