വായനശാലകള്‍ ജനകീയ സേവന കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ നല്‍കി. 5 ലക്ഷം രൂപ ഉപയോഗപ്പെടുത്തി ആറു വായനശാലകള്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. നെല്ലുവായ് ഗ്രാമീണ വായനശാലയില്‍ നടന്ന കൈമാറ്റ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ടി. കെ.ശിവന്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ എം.കെ.ജോസ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍.ബി.ബിജു, വായനശാല സെക്രട്ടറി അജു നെല്ലുവായ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, പ്രദീപ് നമ്പീശന്‍, സുഭാസ് കാവുങ്ങല്‍, സ്മിത രമേഷ്, പ്രീത മാവേലിമന എന്നിവര്‍ പങ്കെടുത്തു.



