ഹെവന്‍സ് കിഡ്‌സ് അത്‌ലറ്റിക്സ് & ഗെയിംസ് മത്സരങ്ങളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി

 

തൃശൂര്‍-പാലക്കാട് ജില്ല,ഹെവന്‍സ് കിഡ്‌സ് അത്‌ലറ്റിക്സ് & ഗെയിംസ് മത്സരങ്ങളില്‍, ആതിഥേയരായ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി . വാടാനപ്പള്ളി പ്രീ സ്‌കൂള്‍, ഒരുമനയൂര്‍ പ്രീ സ്‌കൂള്‍ എന്നിവര്‍ രണ്ടും, മൂന്നും സ്ഥാനങ്ങളും നേടി. കേരള ഹെവന്‍സ് പ്രീ സ്‌കൂള്‍ ഡയറക്ടര്‍ സി. എ മുഹ്സിന്‍ ട്രോഫികള്‍ വിതരണം ചെയ്തു. അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ മുഹമ്മദ് നജീബ്, വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, ഹെവന്‍സ് സെക്ഷന്‍ ഹെഡ് അബ്ദുസമദ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ റ്റി.എം. യൂനുസ്, പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മെമ്പര്‍ ഫാത്തിമ ലുബ്ന, അന്‍സാര്‍ ഹെവന്‍സ് പ്രിന്‍സിപ്പല്‍ സുമയ്യ അബ്ദുള്‍ റെഷീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അത്ലറ്റിക് ഇനങ്ങള്‍ക്കൊപ്പം ഫുട്‌ബോള്‍, ക്രിക്കറ്റ് ബോള്‍ ത്രോ തുടങ്ങിയ മത്സരങ്ങളിലായി തൃശൂര്‍-പാലക്കാട് ജില്ലകളില്‍ നിന്നുള്ള പതിനേഴ് സ്‌കൂളുകളിലെ അഞ്ഞൂറോളം കുരുന്നുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ADVERTISEMENT