പോര്‍ക്കുളം പഞ്ചായത്തില്‍ നേത്ര പരിശോധന ക്യാമ്പ് നടത്തി

 

തൃശൂര്‍ ജില്ലയിലെ സഞ്ചരിക്കുന്ന കണ്ണുപരിശോധനാ യൂണിറ്റും, പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ ക്യാമ്പില്‍ 100 ഓളം പേര്‍ പരിശോധന നത്തി. രോഗനിര്‍ണ്ണയം നടത്തിയവര്‍ക്ക് പ്രാഥമിക മരുന്നു വിതരണവം നടത്തി. ശസ്ത്രക്രിയ ആവശ്യം വരുന്നവരെ തിയതി നിശ്ചയിച്ച് ജില്ലാ കേന്ദ്രത്തില്‍ ഓപ്പറേഷന്‍ നടത്തുന്നതുമായിരിക്കും. ക്യാമ്പില്‍ മൊബൈല്‍ യൂണിറ്റിലെ ഡോക്ടര്‍ എന്‍.ബി ഹിമ, ഓഫ്‌റ്റോളമി വിഭാഗത്തിലെ ഷിന, രേഷ്മ എന്നിവര്‍ പരിശോധന നടത്തി. പഞ്ചായത്ത് ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പിങ്കി പോള്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സി.എസ് ബാബു, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT