പഴഞ്ഞി മാര്‍ത്തോമാ എല്‍.പി സ്‌കൂളിലെ നവീകരിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനം നടത്തി

 

പഴഞ്ഞി മാര്‍ത്തോമ്മാ ഇമ്മാനുവല്‍ പള്ളിക്കു കീഴിലുള്ള മാര്‍ത്തോമാ എല്‍.പി സ്‌കൂളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. നൂറ്റി ഇരുപതോളം വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ പഴമ ഒട്ടും നഷ്ടപ്പെടാതെയാണ് നവീകരിച്ചത്. സ്‌കൂള്‍ മാനേജരും പള്ളി വികാരിയുമായ ഫാദര്‍ അനു ഉമ്മന്‍ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാഷണല്‍ ഹോക്കി താരവുമായ മെബിന്‍ കെ ബിജോയിയെ ആദരിച്ചു. പള്ളി ട്രസ്റ്റി ജസ്റ്റിന്‍ പോള്‍ ചെറുവത്തൂര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലൈനു, കുഞ്ഞുതാണ്ട ടീച്ചര്‍,പിടിഎ പ്രസിഡണ്ട് അനൂപ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT