ഡിസ്‌ക്കസ് ത്രോ താരം ആബിദിനെ ആദരിച്ചു

സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡിസ്‌ക്കസ് ത്രോ മത്സരത്തില്‍ ആറാംസ്ഥാനവും ജില്ലാ തല മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയ പെരുമ്പിലാവ് സ്വദേശി ആബിദിനെ വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പാര്‍ട്ടി യൂണിറ്റ് കമ്മറ്റി പ്രസിഡന്റ് എം.എന്‍ സലാഹുദ്ദീന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

മണ്ഡലം സെക്രട്ടറി എം.എ. കമറുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം സി എം ഷെരീഫ്, മണ്ഡലം പ്രസിഡന്റ് പി.എ.ബദറുദീന്‍, എം.എച്ച് റഫീഖ്, ഹസീന സലീം, നിഷാദ് ആല്‍ത്തറ, മൊയ്തീന്‍ ബാവ എന്നിവര്‍ പങ്കെടുത്തു. പെരുമ്പിലാവ് അബൂബക്കര്‍ – ജസീല ദമ്പതികളുടെ മകനായ ആബിദ്, കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ കായിക അധ്യാപകന്‍ പി എം ശരീഫായിരുന്നു പരിശീലകന്‍.

ADVERTISEMENT