ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദത്തില്‍ എട്ടാം റാങ്ക് നേടിയ തസ്ലീമയെ ആദരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദത്തില്‍ എട്ടാം റാങ്ക് നേടിയ പെരുമ്പിലാവ് സ്വദേശിനി തസ്ലീമയെ വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് എം എന്‍ സലാഹുദീന്‍ തസ്ലീമയെ ഷാള്‍ അണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു . മണ്ഡലം സെക്രട്ടറി എം .എ കമറുദീന്‍ അധ്യക്ഷത വഹിച്ചു . ജില്ലാ കമ്മറ്റിയംഗം സി.എം ഷെരീഫ് , ഷബീര്‍ അഹ്‌സന്‍ , അബ്ദുള്‍ ഫത്താഹ് , സി. എം താഹ എന്നിവര്‍ സംസാരിച്ചു. പെരുമ്പിലാവ് മയൂഖം റോഡില്‍ വാരിക്കുന്നത്ത് ഷെഫീഖ് ഹസീന ദമ്പതികളുടെ മകളാണ് തസ്ലീമ റാങ്ക് ജേതാവിനെ വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു

 

ADVERTISEMENT