‘ഹരിത ഗ്രാമം’ പുസ്തകം പ്രകാശനം ചെയ്തു

പോള്‍സണ്‍ താം മരത്തംകോടിന്റെ പുതിയ പുസ്തകമായ ഹരിത ഗ്രാമം പ്രകാശനം ചെയ്തു. നിരവധി ലേഖനങ്ങളും, നാല്‍പ്പതോളം പുസ്തകങ്ങളും രചിച്ചിട്ടുള്ള പോള്‍സന്റെ പുസ്തകങ്ങള്‍ അധികവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവയാണ്. തിങ്കളാഴ്ച രാവിലെ കടങ്ങോട് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് പ്രസിഡണ്ട് മീന സാജന്‍ പുസ്തകത്തിന്റെ പ്രകാശനം നടത്തി. വൈസ് പ്രസിഡണ്ട് പി.എസ് പുരുഷോത്തമന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. ലോറന്‍സ്, പഞ്ചായത്ത് സെക്രട്ടറി മായ ദേവി, കൃഷി ഓഫീസര്‍ ഇ.വി അനഘ, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. അങ്കമാലി – വരാപ്പുഴ അതിരൂപതയില്‍ അഗ്രികള്‍ച്ചര്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന പോള്‍സണ്‍ താം നിലവില്‍ കടങ്ങോട് കൈക്കുളങ്ങര രാമവാര്യര്‍ സ്മാരക ഗ്രന്ഥശാല ലൈബ്രറേയനായി പ്രവര്‍ത്തിക്കുന്നു.

 

ADVERTISEMENT