പുതുരുത്തി പടിഞ്ഞാറക്കരയില്‍ പറമ്പില്‍ കെട്ടിയിരുന്ന ആനയിടഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൊടുവില്‍ മയക്കുവെടി വെച്ച് ആനയെ തളച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കെട്ടിയിട്ടിരുന്ന തടത്താവിള ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. പുതുരുത്തി പടിഞ്ഞാറക്കരയില്‍ നിന്നും മുണ്ടത്തിക്കോട് റോഡിലൂടെ ഓടിയ ആന പരിഭ്രാന്തി പരത്തി. തൃശൂരില്‍ നിന്ന് എലിഫന്റ് സ്‌ക്വാഡും, വെറ്റിനറി ഡോക്ടറും സ്ഥലത്തെത്തി. 11.30 യോടെ വെറ്റിനറി ഡോ.ഗിരിദാസിന്റെ നേതൃത്വത്തില്‍ ആനയെ മയക്കുവെടി വെച്ച് തളച്ചു.



