കൂനംമൂച്ചി ദേവാലയത്തില്‍ തിരുനാള്‍ കമ്മിറ്റി ഓഫീസ് തുറന്നു

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തിലെ 102-ാം തിരുനാളിന്റെ സ്വാഗത സംഘം കമ്മിറ്റി ഓഫീസ് തുറന്നു. 2026 ജനുവരി 24, 25, 26, 27 തിയ്യതികളിലായാണ് ഇടവകയിലെ സംയുക്ത തിരുനാള്‍ ആഘോഷം നടക്കുക. രാവിലെ നടന്ന ദിവ്യബലിക്കു ശേഷം, ഇടവക വികാരി ഫാ. ജെയ്‌സന്‍ മാറോക്കി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഷാജന്‍ മാറോക്കി, ജോയിന്റ് കണ്‍വീനര്‍മാരായ കെ.വി.തോമസ്, ടെസ്സി സൈമണ്‍, കൈക്കാരന്മാരായ അല്‍ഫോണ്‍സ് മുട്ടത്ത്, ജോഷി വര്‍ഗീസ്, കെ.വി.ജോയ്, എം.കെ.റെജി, തുടങ്ങിയവര്‍ സംസാരിച്ചു. 15 സബ് കമ്മിറ്റികളിലായി 100 അംഗ കമ്മിറ്റിയാണ് തിരുനാള്‍ ആഘോഷത്തിന് നേതൃത്വം നല്കുക.

ADVERTISEMENT