‘റെയിന്‍ബോ 2025 ‘; സൗജന്യ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

ആര്‍.പി മൊയ്ദുട്ടി ഫൗണ്ടേഷന്റേയും എരുമപ്പെട്ടി ഹോപ് പബ്ലിക് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന തല ബാലകലാമേളയായ ‘റെയിന്‍ബോ 2025 ‘ നവംബര്‍ 15 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ നടക്കുമെന്ന് സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആര്‍.പി മൊയ്തുട്ടി സാഹിബിന്റെ 20-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് സൗജന്യമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്. ചെറിയ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകള്‍, കലാഭാവം, ആത്മവിശ്വാസം എന്നിവ നിറങ്ങളിലൂടെ പ്രകടിപ്പിക്കാനുള്ള അവസരമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തിലെ അങ്കണവാടി, പ്രീ സ്‌കൂള്‍, എല്‍.പി സ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി 400 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും.

വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്‍ അനില്‍, വൈസ് പ്രിന്‍സിപ്പാള്‍ സി.വി അമ്പിളി, പി.ആര്‍ ഒസലാഹുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് സതീഷ് ബാബു, എം.പി.ടി.എ പ്രസിഡന്റ് പ്രജിത സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT