കുന്നംകുളം പ്രസ്‌ക്ലബ്ബ് മുന്‍ ട്രഷററും മാതൃഭൂമി കുന്നംകുളം ലേഖകനുമായ കെ.ആര്‍.ബാബുവിന് യാത്രയയപ്പ് നല്‍കി

കുന്നംകുളം പ്രസ്‌ക്ലബ്ബ് മുന്‍ ട്രഷററും മാതൃഭൂമി കുന്നംകുളം ലേഖകനുമായ കെ.ആര്‍.ബാബുവിന്, പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. കുന്നംകുളത്ത് നിന്ന് തൃശൂര്‍ ബ്യൂറോ ഓഫീസിലേക്ക് സ്ഥലം മാറി പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് യാത്രയയപ്പ് യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ജിജോ തരകന്‍ അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് അജ്മല്‍, ട്രഷറര്‍ പി.എസ്.ടോണി, വൈസ് പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര, ജോയിന്റ് സെക്രട്ടറി അഖില്‍ രാമപുരം, നിര്‍വ്വാഹക സമിതി അംഗങ്ങളായ ജോസ് മാളിയേക്കല്‍, സുധീഷ് മേയ്ക്കാട്ടില്‍, മുന്‍ പ്രസിഡണ്ടുമാരായ സി.എഫ്.ബെന്നി, സി.ഗിരീഷ്‌കുമാര്‍, എം. ബിജുബാല്‍, ഡെന്നി പുലിക്കോട്ടില്‍, മറ്റു അംഗങ്ങളായ രവീന്ദ്രനാഥ് കൂനത്ത്, വി. ആര്‍.മുകേഷ്, സി.സജിത്ത്,കെ.കെ.നിഖില്‍, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT