25.8 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബുള്ളറ്റില്‍ ഇടിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക്

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബുള്ളറ്റില്‍ ഇടിച്ച് അപകടം; 2 പേര്‍ക്ക് പരിക്ക്

248

കുന്നംകുളം പാറേമ്പാടത്ത് അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ബുള്ളറ്റിനു പുറകില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബുള്ളറ്റ് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. വരന്തരപ്പിള്ളി സ്വദേശികളായ 30 വയസ്സുള്ള ജിജോ, 32 വയസ്സുള്ള അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. പട്ടാമ്പി – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശങ്കര്‍ ബസാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റവരെ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!