എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, ആര്‍ പി ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപകനായിരുന്ന ആര്‍ പി മൊയ്തുട്ടി ഹാജിയുടെ ഇരുപതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ‘ബ്രെയിന്‍സ് 2025’ സംസ്ഥാനതല ക്വിസ് മത്സരം നടത്തി. മലപ്പുറം ജില്ലയിലെ വി. വി. എം.എച്ച്. സ്‌കൂളില്‍ നിന്നുള്ള മാറാക്കരയിലെ പ്രബിന്‍ പ്രകാശ് ഒന്നാം സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ അട്ടപ്പള്ളം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള മഹാലക്ഷ്മി രണ്ടാം സ്ഥാനവും.
എറണാകുളം ജില്ലയിലെ
കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തൃക്കാക്കരയില്‍ നിന്നുള്ള ആദിത് മൂന്നാം സ്ഥാനവും നേടി. സമാപന വേദിയില്‍ വച്ച് ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ബാസിത് വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും നല്‍കി. സ്‌കൂള്‍ മാനേജര്‍ ആര്‍ പി ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് വി എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ വി സജിത്ത്, വൈസ് പ്രിന്‍സിപ്പാള്‍ ജോഷി ജോര്‍ജ് , തൃശ്ശൂര്‍ സെന്റ് അലോഷ്യസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജൈന്‍ തേരാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ ഷീന്‍ സ്വാഗതം പറഞ്ഞു. ബ്രെയിന്‍സ് കണ്‍വീനര്‍ പി കെ സിറാജുദ്ദീന്‍ നന്ദി പറഞ്ഞു



