30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Guruvayur നൃത്തോത്സവം ഉദ്ഘാടനം ചെയ്തു

നൃത്തോത്സവം ഉദ്ഘാടനം ചെയ്തു

28

 

അഹന്തയെ അകറ്റി ആത്മാവിനെ വിശ്വചൈതന്യവുമായി യോജിപ്പിക്കാനുതകുന്ന ഉപാധികളാണ് ക്ഷേത്ര കലകളെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി പറഞ്ഞു. സത്യസായി ബാബയുടെ ശതാബ്ദി ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ആരംഭിച്ച നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കലകള്‍ മനുഷ്യ മനസ്സിനെ ശാന്തിയിയിലേക്കും സമാധാനത്തിലേക്കും നയിക്കും. ലവ് ഓള്‍ സര്‍വ്വ് ഓള്‍ എന്ന ബാബയുടെ സന്ദേശം കാലാതീതമായ പ്രസക്തിയുള്ളതാണന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ട്രസ്റ്റ് ചെയര്‍മാന്‍ മൗനയോഗി സ്വാമി ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ടെക്‌നിക്കല്‍ ഓഫീസര്‍ ഹേന ബാഹുലേയന്‍ പദ്ധതി വിവരണം നടത്തി. ഗുരുവായൂര്‍ ചേംമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് പി.വി.മുഹമ്മദ് യാസീന്‍, വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശങ്കര്‍, പി.ടി.ചന്ദ്രന്‍, സബിത രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു. നൂറോളം കുട്ടികള്‍ നൃത്തോത്സവത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!