27 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty ‘റെയിന്‍ബോ’ 2025; ചിത്രരചന, കളറിംഗ് മത്സരം സംഘടിപ്പിച്ചു

‘റെയിന്‍ബോ’ 2025; ചിത്രരചന, കളറിംഗ് മത്സരം സംഘടിപ്പിച്ചു

 

ആര്‍.പി മൊയ്തുട്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടി, പ്രീ സ്‌ക്കൂള്‍, പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായി വര്‍ഷം തോറും നടത്തിവരുന്ന ‘റെയിന്‍ബോ’ 2025 ന് എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സ്‌കൂള്‍ വേദിയായി. മുപ്പതോളം സ്‌ക്കൂളുകളില്‍ നിന്നായി നാനൂറോളം കുട്ടികള്‍ പങ്കെടുത്ത ചിത്രരചന, കളറിംഗ് മത്സരം പരിപാടിയെ നിറം ചാര്‍ത്തുന്നതായി മാറ്റി. തുടര്‍ന്ന് എരുമപ്പെട്ടി സ്‌കൈ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സമാപന സമ്മേളനം കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയിലെ ചിത്രകലാവിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ടി.ജി ജ്യോതിലാല്‍ ഉദ്ഘാടനം ചെയ്തു.

നാല് കാറ്റഗറികളിലായി കുട്ടികള്‍ മല്‍സരിച്ച പരിപാടിയില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ഓവറോള്‍ ചാംപ്യന്‍മാരായി. എല്ലാ കാറ്റഗറിയിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ആര്‍ അനില്‍ അധ്യക്ഷനായി. മാനേജര്‍ ആര്‍.പി സിദ്ദിഖ് , വൈസ് പ്രിന്‍സിപ്പാള്‍ സി.വി അമ്പിളി, പി.ടി.എ പ്രസിഡന്റ് സതീഷ് ബാബു, എം.പി.ടി.എ പ്രജിത സുരേഷ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!