27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് നഗരമധ്യത്തില്‍ കാര്‍ തലകീഴായി മറിഞ്ഞ് അപകടം ; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

കുന്നംകുളത്ത് നഗരമധ്യത്തില്‍ കാര്‍ തലകീഴായി മറിഞ്ഞ് അപകടം ; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

കുന്നംകുളം ഒനീറോ ജംഗ്ക്ഷന് സമീപത്ത് ഞായറാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. തൃശൂർ ദിശയിൽ നിന്നും വന്ന കാർ വൺവേ തിരിയുന്നതിനിടെ നിയന്ത്രണം വീട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ യുവാവ് പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. പഴഞ്ഞി അയിനൂർ സ്വദേശിയായ യുവാവാണ് കാറിലുണ്ടായിരുന്നത്.
തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള മാതാവിൻ്റെ അടുത്ത് നിന്ന്, വീട്ടിലേക്ക് മങ്ങുകയായിരുന്നു
ഇയാൾ. കഴിഞ്ഞ ദിവസം രാത്രിയിൽ ആശുപത്രിയിലായിരുന്നതിനാൽ ഉറക്ക ക്ഷീണമുണ്ടായിരുന്നു.
ഇയാൾ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് മറിഞ്ഞ് ഹൂണ്ടായ് ഇയോണ്‍ കാര്‍ സ്ഥലത്ത് നിന്ന് നീക്കി. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!