30.3 C
Kunnamkulam
Monday, September 14, 2026
Home CCTV Desk 31മത് ദേശവിളക്ക്‌ പന്തലിന്റെ കാല്‍നാട്ടല്‍ നിര്‍വഹിച്ചു

31മത് ദേശവിളക്ക്‌ പന്തലിന്റെ കാല്‍നാട്ടല്‍ നിര്‍വഹിച്ചു

82

താമരയൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 31മത് ദേശവിളക്കിന്റെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗംസി മനോജ് നിര്‍വഹിച്ചു. സി.ടി വിനോദ് അധ്യക്ഷനായി. നവംബര്‍ 30ആം തീയതി കാലത്ത് ഗണപതി ഹോമത്തോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. കാലത്ത് ആല്‍ക്കല്‍ ബ്രഹ്മരക്ഷസ ക്ഷേത്രത്തില്‍ നിന്ന് പൂത്താലം വരവും തുടര്‍ന്ന് അന്നദാനവും നടത്തും. രാത്രി വിളക്ക് പന്തലില്‍ പഞ്ച തായമ്പക അരങ്ങേറും. മമ്മിയൂര്‍ ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി പത്തുമണിയോടെ കൂടി ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് അന്നദാനം ഉണ്ടാകും.

ADVERTISEMENT
error: Content is protected !!