29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ കാര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം ,ലോറി തട്ടി റോഡരികിലെ പൂമരത്തിന്റെ കൊമ്പ് കാറിന് മുകളിലേക്ക് വീണ്...

കടവല്ലൂരില്‍ കാര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം ,ലോറി തട്ടി റോഡരികിലെ പൂമരത്തിന്റെ കൊമ്പ് കാറിന് മുകളിലേക്ക് വീണ് മരക്കൊമ്പ് കുത്തികയറി യുവതി മരിച്ചു.

442

കടവല്ലൂരിൽ ലോറി തട്ടി റോഡരികിലെ പൂമരത്തിന്റെ കൊമ്പ് കാറിന് മുകളിലേക്ക് വീണ് മരക്കൊമ്പ് കുത്തികയറി കാർ യാത്രക്കാരിയായ യുവതി മരിച്ചു. മലപ്പുറം സ്വദേശിനി ആതിര (27) ആണ് ഇന്ന് വൈകിട്ട് 7 മണിയോടെ ഉണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.  കടവല്ലൂർ അമ്പലം സ്റ്റോപ്പിനടുത്ത് വച്ചായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും കാറും. വലിയ ലോറിയുടെ മുകൾഭാഗം തട്ടിയാണ് കൊമ്പ് പൊട്ടി വീണത് .പുറകിൽ വരികയായിരുന്നു കാറിനുള്ളിലേക്ക് കൊമ്പ് കുത്തി കയറുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യുവതി മരിച്ചു. കാറിലെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!