ശബരിമലയില്‍ ഭക്തര്‍ക്കാവശ്യമായ കുടിവെള്ളം പോലും ഒരുക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും സ്വര്‍ണ്ണ കൊള്ളക്കേസിന് ഉത്തരവാദികളായ മുഖ്യമന്ത്രിയും, മുന്‍ മന്ത്രിയും എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രനും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് അധ്യക്ഷത വഹിച്ചു.



