26.8 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ലക്ഷം കടന്ന് പത്രികകള്‍; മുന്നില്‍ സ്ത്രീകള്‍

ലക്ഷം കടന്ന് പത്രികകള്‍; മുന്നില്‍ സ്ത്രീകള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ 23,576 തദ്ദേശ വാര്‍ഡുകളിലേക്കു മത്സരിക്കാന്‍ ലഭിച്ചത് 1,08,580 പേരുടെ പത്രികകള്‍. ഇതില്‍ 57,227 പേര്‍ സ്ത്രീകളും 51,352 പേര്‍ പുരുഷന്‍മാരുമാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറും പത്രിക നല്‍കി. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 13,595. കുറവ് വയനാട്ടിലും. അവസാന ദിവസമായ ഇന്നലെ മാത്രം 45,652 പേര്‍ പത്രിക നല്‍കി. ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതാത് വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഒരു സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിക്കു വേണ്ടിയോ ഒന്നിലധികം നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എല്ലാം ഒരുമിച്ചായിരിക്കും പരിശോധിക്കുക.  തുടര്‍ന്ന് സ്വീകരിച്ച പത്രികകളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. അന്ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയാകും. റിട്ടേണിങ് ഓഫിസറുടെ ഓഫിസിലും ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി ഓഫിസിലും സ്ഥാനാര്‍ഥികളുടെ പട്ടിക പരസ്യപ്പെടുത്തും.

 

ADVERTISEMENT
error: Content is protected !!