25 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu എം. പി. എം. യു.പി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് പ്രാവര്‍ത്തികമായി

എം. പി. എം. യു.പി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് പ്രാവര്‍ത്തികമായി

മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക് പ്രാവര്‍ത്തികമായി. കേരള സംസ്ഥാന വനിതാ ക്രിക്കറ്റ് അണ്ടര്‍ ’19 ടീം അംഗം ശ്രേയ പി സിജു ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍’ അത്ലറ്റിക് എന്നിങ്ങനെ വിവിധ കായിക പരിശീലനം ലക്ഷ്യമിട്ട് മാനേജ്‌മെന്റ് ആണ് സ്‌പോര്‍ട്‌സ് പാര്‍ക്കും, ബാഡ്മിന്റണ്‍ കോര്‍ട്ടും സജ്ജീകരിച്ചത്. മാനേജര്‍ പ്രതിനിധി ഫാ. ജോസഫ് ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റ് കുട്ടികള്‍ക്ക് കൈമാറി. ഹെഡ്മാസ്റ്റര്‍ ഫാ.സജി കുളങ്ങാട്ടില്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വിജയന്‍ മാസ്റ്റര്‍, എം പി ടി എ പ്രസിഡന്റ് ഹസീന റഫീഖ്, സ്റ്റാഫ് സെക്രട്ടറി ജിന ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍മാരായ അനു, റിന്‍സി അധ്യാപകരായ ലിന,സീനത്ത് തുടങ്ഹിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!