25 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഗംഭീര മുഴുവന്‍ വിളക്ക് ഭക്തിസാന്ദ്രമായി

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഗംഭീര മുഴുവന്‍ വിളക്ക് ഭക്തിസാന്ദ്രമായി

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഗംഭീര മുഴുവന്‍ വിളക്ക് ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വ്യാഴാഴ്ച വൈകീട്ട് ഭഗവത് സേവയോട് കൂടി ചടങ്ങുകള്‍ക്ക് തുടക്കമായി. വെള്ളിയാഴ്ച്ച രാവിലെ വിളക്ക് പന്തലില്‍ മഹാഗണപതി ഹോമം നടന്നു. വൈകീട്ട് 7 മണിയോടെ തലക്കോട്ടുകര മഹാദേവക്ഷേത്രത്തില്‍ നിന്ന് ചിറമനേങ്ങാട് വാസുണ്ണി സ്വാമികളുടെ നേതൃത്വത്തില്‍ പാലക്കൊമ്പും എഴുന്നള്ളിപ്പ് ആരംഭിച്ചു.

തുടര്‍ന്ന് പൂത്താ ലത്തിന്റെയും വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെ അകമ്പടിയോടും കൂടി നഗരപ്രദക്ഷിണം ചെയ്ത് രാത്രി 9 മണിയോടെ വിളക്ക് പന്തലില്‍ എത്തി സമാപിച്ചു. തുടര്‍ന്ന് കാണിപ്പാട്ട്, പൊലിപ്പാട്ട്, വെട്ട് തട, തിരി ഉഴിച്ചില്‍ എന്നിവയും ഉണ്ടായി.മൂന്നുനേരവും അന്നദാനവും ഒരുക്കിയിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, ജോ. സെക്രട്ടറി രാജീവ് തറയില്‍, മെമ്പര്‍ കെ കെ മണികണ്ഠന്‍, അക്ഷയ് രഞ്ജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!