31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി

52

വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി. വിശുദ്ധ ഫ്രാന്‍സിസ് സേവ്യാര്‍, വിശുദ്ധ സെബാസ്ത്യാനോസ്, പരിശുദ്ധ കന്യകാമറിയം, പരിശുദ്ധ അല്‍ഫോണ്‍സാമ്മ എന്നിവരുടെ സംയുക്ത തിരുനാള്‍ നവംബര്‍ 29, 30 ശനി ഞായര്‍ ദിവസങ്ങളിലായിട്ടാണ് ആഘോഷിക്കുന്നത്.

രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്യൂര്‍ ജോസ് കോനിക്കര കൊടിയേറ്റം നിര്‍വഹിച്ചു. ഇടവക വികാരി ഫാദര്‍ ജോഫി ചിറ്റിലപ്പള്ളി, ജനറല്‍ കണ്‍വീനര്‍ സേവ്യാര്‍ ചാലിശ്ശേരി, കൈക്കാരന്മാരായ വി. എല്‍.ജോര്‍ജ്, റ്റി.ഒ.ജോഷി, പി.എഫ്. റിന്റോ, സി.ജെ.അനുജിത്ത് എന്നിവര്‍ സന്നിഹിതരായി. തിരുന്നാള്‍ ദിനമായ 30 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാദര്‍ ജിതിന്‍ വയലുങ്കല്‍ കാര്‍മികനാകും ഫാദര്‍ ജോഫി ചിറ്റിലപ്പിള്ളി പെരുന്നാള്‍ സന്ദേശം നല്‍കും. വൈകിട്ട് നാലിന് പാട്ടു കുര്‍ബാന തിരുനാള്‍ പ്രദക്ഷിണം എന്നിവ നടക്കും. ഫാദര്‍ ജെയിംസ് ആലപ്പാട്ട് കാര്‍മികനാകും.

ADVERTISEMENT
error: Content is protected !!