26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കാട്ടകാമ്പാല്‍ വൈ.എം.സി.എ യുടെ ആഭിമുഖ്യത്തില്‍ ബാല ചിത്രരചനാ മത്സരം നടത്തി. അഞ്ചു മുതല്‍ പതിനഞ്ചു വയസുവരെയുള്ള കുട്ടികളെ നാലു വിഭാഗമാക്കിയാണ് മത്സരം നടത്തിയത്. പ്രകൃതിയോടൊപ്പം ജീവിക്കുക എന്ന വിഷയത്തിലായി നടത്തിയ ചിത്രരചന മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്ക് വൈ.എം.സി.എ പ്രസിഡണ്ട് മോഹനന്‍ മാസ്റ്റര്‍, സെക്രട്ടറി അനില്‍ പി മാത്യു, ട്രഷറര്‍ തമ്പി മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!