24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഷഷ്ഠി വിളക്ക് തെളിഞ്ഞു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഷഷ്ഠി വിളക്ക് തെളിഞ്ഞു

ഏകാദശിയുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഷഷ്ഠി വിളക്ക് തെളിഞ്ഞു. അഷ്ടമി വിളക്കായ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണ്ണ കോലം എഴുന്നള്ളിക്കും. മാണിക്കത്ത് ചന്ദ്രശേഖരമേനോന്റെ വകയായാണ് ഷഷ്ഠി വിളക്ക് ആഘോഷിച്ചത്. പുരാതനകാലം മുതലേ ഉള്ള വിളക്കാണിത്. മാണിക്കത്ത് തറവാടിന് ക്ഷേത്രത്തിന്റെ ഉടമയായിരുന്ന സാമൂതിരി രാജവംശവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. രാത്രി ഇടക്ക, നാഗസ്വര മേളത്തിന്റെ അകമ്പടിയില്‍ വിളക്കെഴുന്നള്ളിപ്പ് നടന്നു. ഏകാദശിയുടെ ഭാഗമായി മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതോത്സവ വേദിയിലെ സ്‌പെഷ്യല്‍ കച്ചേരികള്‍ സമാപിച്ചു.

വിളക്കാഘോഷത്തിന്റെ ഇരുപത്തിയേഴാം ദിവസമായ ഇന്ന് നെന്മിനി മനവക സപ്തമി വിളക്കാണ്. നെന്മിനി മനയിലെ എന്‍.സി. രാമന്‍ ഭട്ടതിരിപ്പാടിന്റെ പേരിലാണ് വിളക്ക് ആഘോഷിക്കുന്നത്. സ്വന്തം പറമ്പിലെ നാളികേരം മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ വെളിച്ചെണ്ണയിലാണ് ക്ഷേത്രത്തിനകത്തെ മുഴുവന്‍ വിളക്കുകളും തെളിയുന്നത്. അഷ്ടമി വിളക്ക് ദിനമായ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണ്ണകോലത്തിന്റെ പ്രൗഡിയിലാണ് ഗുരുവായൂരപ്പന്റെ എഴുന്നള്ളത്ത്. ഏകാദശിവരേയുള്ള നാലുദിവസവും സ്വര്‍ണ്ണകോലമാണ് എഴുന്നള്ളിക്കുക.

ADVERTISEMENT
error: Content is protected !!