25 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu പ്രസിദ്ധമായ കടവല്ലൂര്‍ അന്യോന്യം സമാപിച്ചു

പ്രസിദ്ധമായ കടവല്ലൂര്‍ അന്യോന്യം സമാപിച്ചു

പ്രസിദ്ധമായ കടവല്ലൂര്‍ അന്യോന്യം സമാപിച്ചു. സമാപന സമ്മേളനം കൊച്ചില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. നാറാസ് നാരായണന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായ സുനില്‍ കര്‍ത്ത, എം. മനോജ്കുമാര്‍, അഖില്‍നന്ദകുമാര്‍, പരിഷത്ത് പ്രസിഡണ്ട് വടക്കുമ്പാട് നാരായണന്‍, വൈസ് പ്രസിഡന്റ് രാമനുണ്ണി, ജോയിന്റ് സെക്രട്ടറി പി.ബി. ബിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വേദജ്ഞന്മാരായ തൃശൂര്‍ യോഗത്തിലെ തിരുത്തുമുക്ക് നാരായണന്‍ നമ്പൂതിരി, തിരുനാവായ യോഗത്തിലെ എടപ്പുലിയേടം ബിജേഷ് നമ്പൂതിരി എന്നിവരെ ആദരിച്ചു.

വേദ പഠനത്തില്‍ മികവുപുലര്‍ത്തുകയും , അന്യോന്യത്തില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ത്ഥിക്കു നല്‍കുന്ന കരുവാട്ടു വാസുദേവന്‍ ഭട്ടതിരിപ്പാടിന്റ നാമധേയത്തിലുള്ള പുരസ്‌കാരം വടക്കുമ്പാട് ഹരി നന്ദന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. കഴിഞ്ഞ 36 വര്‍ഷമായി അന്യോന്യത്തിനാവശ്യമായിവരുന്ന പുഷ്പങ്ങള്‍ വഴിപാടിയി സമര്‍പ്പിക്കുന്ന ഗുരുവായൂരിലെ പുഷ്പ വ്യാപാരിയായ കടവല്ലൂര്‍ ചക്രാട്ട് രമണനേയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് കോട്ടക്കല്‍ പി എസ് വി നാട്യസംഘം അവതരിപ്പിച്ച ലവണാസുരവധം കഥകളിയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!