24.1 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി

ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി

39

പെരുമണ്ണ് അയ്യപ്പാ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍ 18-ാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിനിര്‍ഭരമായി നടന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെ കേച്ചേരി നിലങ്കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കുട്ടഞ്ചേരി അയ്യപ്പ സേവാ സംഘം സതീശന്‍ ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള വിളക്ക് പാര്‍ട്ടിയാണ് വിളക്കാഘോഷത്തിന് നേതൃത്വം നല്‍കിയത്. മാളികപ്പുറങ്ങള്‍ കൈയിലേന്തിയ താലങ്ങളുടെയും ഉടക്കു പാട്ടിന്റെയും, കാവടിയുടെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചുള്ള വിളക്ക് ഘോഷയാത്ര പെരുമണ്ണ് പിഷാരിക്കല്‍ കാര്‍ത്ത്യായനി ക്ഷേത്രസന്നാധിയില്‍ പ്രത്യേകം സജ്ജമാക്കിയ വിളക്കു പന്തലിലെത്തി സമാപിച്ചു.

തുടര്‍ന്ന് നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത പ്രസാദ ഊട്ടിന് ശേഷം വിളക്കു പന്തലില്‍ ഉടക്കുപാട്ട് തിരി ഉഴിച്ചല്‍ എന്നിവ അരങ്ങേറി. പുലര്‍ച്ചെ നടന്ന പാല്‍ കിണ്ടി എഴുന്നെള്ളിപ്പ്, വെട്ട്, തട കനലാട്ടം തുടങ്ങിയ ആചാരപ്രകടനങ്ങളോടെ വിളക്കാഘോഷത്തിന് പരിസമാപ്തിയായി. ദേശവിളക്കിനോടനു ബന്ധിച്ച് ഗുരുവായൂര്‍കലിയുഗ വരദന്‍ ഭജനസംഘം അവതരിപ്പിച്ച ഭജനയും അരങ്ങേറി. പെരുമണ്ണ് അയ്യപ്പസേവാസംഘം ഭാരവാഹികളായ ലതീഷ് പുതുശ്ശേരി പി.എ. പ്രകാശന്‍, ചന്ദ്രന്‍ കരിമ്പനയ്ക്കല്‍, കെ.കെ.എസ് രവി,രമേഷ് കൊണ്ടാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!