23.9 C
Kunnamkulam
Sunday, August 9, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ഏകാദശി; ക്ഷേത്ര നഗരിയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

ഗുരുവായൂര്‍ ഏകാദശി; ക്ഷേത്ര നഗരിയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

82

ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ട് മണി വരെ ഇന്നര്‍റിങ്ങ് റോഡിലും ഔട്ടര്‍റിങ്ങ് റോഡിലും ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വണ്‍വേ ഏര്‍പ്പെടുത്തി. ഇന്നര്‍ റിങ്ങ് റോഡില്‍ വലതുവശത്തേക്കും ഔട്ടര്‍ റിംഗ് റോഡില്‍ ഇടതുവശത്തേക്കും മാത്രം വാഹനങ്ങള്‍ പോകണം. വണ്‍വേ തെറ്റിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക സ്വീകരിക്കുമെന്നും ഗുരുവായൂരിലെത്തുന്ന വാഹന യാത്രികര്‍ പോലീസിന്റെ ട്രാഫിക്ക് ക്രമീകരണങ്ങളുമായി സഹകരിക്കേണ്ടതാണെന്നും എ.സി.പി. സി. പ്രേമാനന്ദ കൃഷ്ണന്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!