23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തിസാന്ദ്രമായി

ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തിസാന്ദ്രമായി

36

മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തിസാന്ദ്രമായി. രാവിലെ ഗണപതിഹോമത്തോടെയാണ് വിളക്കിന് തുടക്കമായത്. വൈകിട്ട് ദ്വാരക ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയില്‍ നിന്നും പുത്തഞ്ചേരി അയ്യപ്പ സേവാ സംഘം സതീശന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ താലം, നാദസ്വരം, പഞ്ചവാദ്യം, കാവടി, രഥം ഉടുക്കുപാട്ടോടുംകൂടി പാലക്കൊമ്പ് എഴുന്നള്ളിപ്പ് ശ്രീ നാഗയക്ഷി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എ കെ ജനാര്‍ദ്ദനന്‍, കെ വി രാമചന്ദ്രന്‍, കരിമ്പാച്ചന്‍ നാരായണന്‍, സേതുമാധവന്‍, സുബ്രഹ്‌മണ്യന്‍ കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!