29.4 C
Kunnamkulam
Thursday, October 8, 2026
Home CCTV Desk ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാന്‍ ഇന്ത്യ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാന്‍ ഇന്ത്യ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

28

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. മൂന്ന് മത്സരങ്ങളാണ് പരമ്പയിലുള്ളത്. പരമ്പയിലെ ആദ്യ മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടക്കും. ഡിസംബർ മൂന്നിന് റായ്പൂരിൽ രണ്ടാം ഏകദിനവും ആറിന് വിശാഖപട്ടണത്ത് മൂന്നാം മത്സരവും നടക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെ‌സ്റ്റ് പരമ്പര വൈറ്റ് വാഷ് പരാജയം വഴങ്ങിയ ഇന്ത്യ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് റാഞ്ചിയിൽ ഇറങ്ങുന്നത്. അതേസമയം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്.

പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഇല്ലാതെയിറങ്ങുന്ന ഇന്ത്യൻ ടീമിനെ കെഎൽ രാഹുലാണ് നയിക്കുന്നത്. സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇറങ്ങുമെന്നതാണ് ആരാധകർക്ക് ആവേശം നൽകുന്ന മറ്റൊരു കാര്യം. രോഹിത് ശർമ്മയ്ക്കൊപ്പം റുതുരാജ് ഗെയ്ക്വാദോ യശസ്വി ജയ്സ്വാളോ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിട്ടില്ല. തിലക് വർമ്മ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവർ ടീമിലുണ്ട്.

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍.

ADVERTISEMENT
error: Content is protected !!