24.7 C
Kunnamkulam
Friday, August 7, 2026
Home Bureaus Guruvayur ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപകല്‍ മോഷണം

ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപകല്‍ മോഷണം

155

ഗുരുവായൂരില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ പട്ടാപകല്‍ മോഷണം. തൈക്കാട് പള്ളി റോഡില്‍ പണിക്കവീട്ടില്‍ ജവഹറിന്റെ വീട്ടിലാണ് വെളളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മോഷണം നടന്നത്. ശനിയാഴ്ച രാവിലെയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ജൈവവള നിര്‍മ്മാണത്തിനുള്ള യന്ത്രഭാഗങ്ങളാണ് മോഷണം പോയത്. മോഷണ വസ്തുക്കള്‍ സഞ്ചിയിലാക്കി കടത്തുന്ന ദൃശ്യം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!