26.5 C
Kunnamkulam
Thursday, October 8, 2026
Home Bureaus Kechery വി.ഫ്രാന്‍സിസ് സേവിയറിന്റെ ഓര്‍മ്മ തിരുന്നാള്‍ ഡിസംബര്‍ 3ന്‌ ആഘോഷിക്കും

വി.ഫ്രാന്‍സിസ് സേവിയറിന്റെ ഓര്‍മ്മ തിരുന്നാള്‍ ഡിസംബര്‍ 3ന്‌ ആഘോഷിക്കും

45

വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തില്‍ സ്ഥാപിതമായ മറ്റം ഇടവകയിലെ സ്‌കൂളുകളുടെ മധ്യസ്ഥനായ വി.ഫ്രാന്‍സിസ് സേവിയറിന്റെ ഓര്‍മ്മ തിരുന്നാള്‍ ഡിസംബര്‍ 3 ബുധനാഴ്ച ആഘോഷിക്കും.

അന്നേദിവസം വൈകിട്ട് 4 മണിക്ക് ഇടവക ദേവാലയത്തില്‍ ആഘോഷമായ തിരുന്നാള്‍ പാട്ട് കുര്‍ബാനയും തിരുന്നാള്‍ നേര്‍ച്ചയും, മറ്റം സെന്റ് ഫ്രാന്‍സിസ് സ്‌കൂളുകളുടെ ചരിത്രരേഖ പ്രദര്‍ശനവും, സെമിനാറും, തുടര്‍ന്ന് പൊതുസമ്മേളനവും ഉണ്ടായിരിക്കും. മറ്റം സെന്റ് ഫ്രാന്‍സിസ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര കലാസാംസ്‌കാരിക കായികരംഗങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നാടകവും ഉണ്ടാകും.

ADVERTISEMENT
error: Content is protected !!