26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad മുനക്കകടവ് കാരിയര്‍ വഞ്ചിയുടെ എഞ്ചിനും, ഇന്ധനവും മോഷണം പോയി

മുനക്കകടവ് കാരിയര്‍ വഞ്ചിയുടെ എഞ്ചിനും, ഇന്ധനവും മോഷണം പോയി

72

മത്സ്യബന്ധനം കഴിഞ്ഞ് ശനിയാഴ്ച്ച രാത്രി മുനക്കകടവ് പാണ്ടിലകടവ് പുഴയില്‍ നങ്കൂരമിട്ട ഇറാഖ് വള്ളത്തിന്റെ കാരിയര്‍ വഞ്ചിയുടെ എഞ്ചിനും, ഇന്ധനവും മോഷണം പോയി . താനൂര്‍ ചക്കപ്പന്റെ പുരക്കല്‍ മുനീറിന്റെ ഉടമസ്ഥതയിലുള്ളള വള്ളത്തില്‍ നിന്നാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് വള്ളം ഉടമ പറഞ്ഞു. ചാവക്കാട് പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!