ചമ്മന്നൂര്‍ മാഞ്ചിറക്കല്‍ ശ്രീ ഭഗവതി ക്ഷേത്ര വിളക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വിളക്കും അന്നദാനവും നടത്തി. ഞായറാഴ്ച്ച രാവിലെ ഗണപതിഹോമം, ഭഗവതി സേവ, ഉച്ചക്കും രാവിലെയും അന്നദാനവും ഉണ്ടായിരുന്നു. വൈകീട്ട് 7 മണിക്ക് എരുമപ്പെട്ടി പഴവൂര്‍ നവജ്യോതി വിളക്ക് യോഗത്തിന്റെ ഉടുക്കുപാട്ടും മാളികപ്പുറങ്ങളുടെ താലപ്പൊലിയോടും കൂടിയ എഴുന്നള്ളിപ്പ് കൊച്ചന്നൂര്‍ കരിച്ചാല്‍ കടവ് അയ്യപ്പന്‍ കാവില്‍ നിന്നും പുറപ്പെട്ട് രാത്രി 9:30 ന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു.
8 മണിക്ക് ക്ഷേത്ര സന്നിധിയില്‍ മണിഗ്രാമം ഭജനസമിതി ഗുരുവായൂര്‍ ഇരിങ്ങാപ്പുറം നയിക്കുന്ന അയ്യപ്പ ഭജനാലാപനവും ഉണ്ടായിരുന്നു. പാലക്കൊമ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ശേഷം പൊലിപ്പാട്ട്, പുലര്‍ച്ച വെട്ടും തട, കനലാട്ടം എന്നിവയും ഉണ്ടായി. വിളക്ക് കമ്മിറ്റി ഭാരവാഹികളായ പി ജ്യോതിഷ്, കെ രമേഷ്, സുരേഷ് ബാബു പാലക്കല്‍, പുഷ്പകരന്‍, സുനില്‍കുമാര്‍, തുടങ്ങി ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും വിളക്ക് കമ്മിറ്റി ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



