റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്നിരുന്ന കാറിലിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ മുല്ലശ്ശേരി സ്വദേശി വാസന് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ പുന്നൂക്കാവ് സെന്ററിനടുത്ത് വാട്ടര്‍ ടാങ്കിനു മുന്‍വശമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. മേഖലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.



