കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇംഗ്ലീഷ് ഗ്രാമര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു. സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ എക്‌സ്‌പോ കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജി.ജയപ്രകാശ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഷബീര്‍, എസ്.എം.സി ചെയര്‍മാന്‍ റഷീദ് എരുമപ്പെട്ടി, മുന്‍ പി.ടി.എ പ്രസിഡന്റ് മനോജ്കുമാര്‍, പ്രിന്‍സിപ്പാള്‍ വി.ബി. ശ്യാം, ഹെഡ്മിസ്ട്രസ് എം.എ.നാദിറ, ഇംഗ്ലീഷ് അധ്യാപിക കെ.എം സ്വപ്ന,സ്റ്റാഫ് സെക്രട്ടറി പി.എസ് സനല്‍ എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam കുന്നംകുളം ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ഇംഗ്ലീഷ് ഗ്രാമര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു