തൃപ്രയാറില്‍ നടക്കുന്ന തൃശൂര്‍ ജില്ല റസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി സ്വദേശി സാന്‍ഡ്ര ഐറിന് സ്വര്‍ണം. അണ്ടര്‍ 15 ല്‍ 42 കി.ഗ്രാമിലാണ് സാന്‍ഡ്ര സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുറ്റിക്കാട്ടില്‍ റിനോള്‍ഡ് തോമസ്, ആതിര ദമ്പതികളുടെ മകളാണ്. അജി കടങ്ങോട്, ഫിര്‍ദൗസ് എന്നിവരാണ് പരിശീലകര്‍. സംസ്ഥാന കായിക മേള ജൂഡോ മത്സരത്തില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്.
Home Bureaus Erumapetty തൃശൂര്‍ ജില്ല റസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എരുമപ്പെട്ടി സ്വദേശി സാന്‍ഡ്ര ഐറിന് സ്വര്‍ണം