എരുമപ്പെട്ടി പഴവൂര്‍ ശ്രീ ധര്‍മ്മശാസ്താതാ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. പുലര്‍ച്ചെ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് വിളക്ക് പന്തലില്‍ എഴുന്നെള്ളിച്ച് വെക്കല്‍ എന്നിവ നടന്നു. വൈകീട്ട് ആറിന് പഴവൂര്‍ ശ്രീ കോട്ടയില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഉടുക്കുപാട്ടിന്റെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ച് രാത്രി 9 മണിയോടെ വിളക്ക് പന്തലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കുട്ടഞ്ചേരി രാജേഷ് വെളിച്ചപ്പാടും സംഘവും നയിക്കുന്ന ആലിക്കല്‍ ശ്രീധര്‍മ്മശാസ്താ വിളക്ക് സംഘത്തിന്റെ വിളക്ക് യോഗം നടന്നു. അന്നദാനവും ഉണ്ടായിരുന്നു. കമ്മിറ്റി ഭാരവാഹികളായ കെ.എ ചന്ദ്രന്‍, പി.ആര്‍ രാഹുല്‍, ഇ.എം സുരേഷ്, പി.എസ് മോഹനന്‍, പി.ഉദയകുമാര്‍, പി.എന്‍ ഉണ്ണികുട്ടന്‍, കെ.എസ് രാജീവ്, വി.ആര്‍ രഞ്ജിത്ത്, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



