ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍ സുവോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ബോട്ടണി, ബയോ കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റുകള്‍ സംയുക്താഭിമുഖ്യത്തില്‍ കേരള ജൈവ വൈവിധ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടു കൂടി രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ഡോ. വി.കെ വിജയന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി എസ് വിജോയ് അധ്യക്ഷനായി.
ജൈവവൈവിധ്യ ബോര്‍ഡ് അംഗം ഡോ. എ.വി.സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണവും ജൈവ വൈവിധ്യ ബോര്‍ഡിന്റെ തൃശ്ശൂര്‍ ജില്ലാ കോഡിനേറ്റര്‍ സി.എ. ശില്പ, ഐ ക്യു എ സി കോഡിനേറ്റര്‍ ഡോ.ടി.ഡി. ശ്രീജ, ബോട്ടണി വിഭാഗം അധ്യാപകന് ഡോ. പ്രജിത്, കോളേജ് യൂണിയന് സെക്രട്ടറി എം. ആര്. ജ്യോതിഷ് കുമാര്‍, സുവോളജി വിഭാഗം അധ്യക്ഷനും സെമിനാര്‍ കോര്‍ഡിനേറ്ററുമായ ഡോ. പി പി സന്തോഷ്,സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.കെ.ആര്.ബ്രിനേഷ് എന്നിവര്‍ സംസാരിച്ചു. ഡോ. എ.വി. സന്തോഷ് കുമാര്‍, ഡോ.എ വി രഘു, ഡോ.സ്വപ്ന ജോണി എന്നിവര്‍ ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.



