33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kechery മജ്ലിസ് ഖുദ്ധാമുല്‍ അഹ്മദിയ്യാ കേരള ഘടകം ആളൂര്‍ അഹ്മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ സന്ദര്‍ശനം നടത്തി

മജ്ലിസ് ഖുദ്ധാമുല്‍ അഹ്മദിയ്യാ കേരള ഘടകം ആളൂര്‍ അഹ്മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ സന്ദര്‍ശനം നടത്തി

135

അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടന മജ്ലിസ് ഖുദ്ധാമുല്‍ അഹ്മദിയ്യാ കേരള ഘടകം പ്രസിഡണ്ടും ഭാരവാഹികളും ആളൂര്‍ അഹ്മദിയ്യാ മുസ്ലിം മിഷന്‍ ഹൗസില്‍ സന്ദര്‍ശനം നടത്തി. പ്രാദേശിക യുവജന സംഘടനാ പ്രവര്‍ത്തക സമിതിയെ നേരില്‍ കാണുകയുമാണ് പര്യാടനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമെന്ന് റോഷന്‍ അഹ്മദും സംഘവും പറഞ്ഞു.

ആളൂരിലെ അഹ്മദിയ്യാ യുവജന സംഘടനാ പ്രവര്‍ത്തനങ്ങളെ സംഘം വിലയിരുത്തി.കേരള സ്റ്റേറ്റ് ഭാരവാഹികളായ റോഷന്‍ അഹ്മദ് കോഴിക്കോട്, അമീര്‍ സഈീ വയനാട്, മജ്ലിസ് ഖുദ്ധാമുല്‍ അഹ്മദിയ്യാ ഇന്‍സ്പെക്ടര്‍ ഗുലാം അഹ്മദ് കശ്മീര്‍, ജില്ലാ ഭാരവാഹികളായ മുസ് ലിഹ് മുറിയക്കണ്ണി, മുസദ്ധിഖ് മുറിയക്കണ്ണി, ആളൂര്‍ അഹ്മദിയ്യാ യുവജന സംഘടന പ്രസിഡണ്ട് താഹിര്‍ അഹ്മദ്,ചാവക്കാട് യുവജന സംഘടന പ്രസിഡണ്ട് ഹിഷാം, ആളൂര്‍ അഹ്മദിയ്യാമുസ്ലിം മിഷ്ണറി മൗലവി ഗുലാം അഹ്മദ് എന്നിവര്‍ സംസാരിച്ചു. അഖിലേന്ത്യ ഭാരവാഹികളടങ്ങുന്ന എടക്കളത്തൂര്‍ നിര്‍മ്മല ഓര്‍ഫനേജിലെ അന്തേവാസികളെ സന്ദര്‍ശിച്ച് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെ്തു.

 

ADVERTISEMENT
error: Content is protected !!