സി.പി.ഐ.(എം) പണ്ടാറക്കാട് ബ്രാഞ്ച് സെക്രട്ടറിയും, ഡി.വൈ.എഫ്.ഐ. എളവള്ളി മേഖല പ്രസിഡണ്ടും ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന എം.കെ വിജിത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ ലോക്കല്‍ പരിധിയിലെ ബ്രാഞ്ചുകളില്‍ അനുസ്മരണങ്ങള്‍ നടന്നു. ദിനാചരണത്തിന്റെ ഭാഗമായി വൈകീട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു പണ്ടാറക്കാട് മോസ്‌കോ നഗറില്‍ നിന്ന് ആരംഭിച്ച് പ്രകടനം പണ്ടാറക്കാട് ജുമാ മസ്ജിദ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ജെംഷീദ് അലി ഉദ്ഘാടനം ചെയ്തു. എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി. മണലൂര്‍ ഏരിയാ സെക്രട്ടറി പി.എ രമേശന്‍, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി പി.ജി സുബിദാസ്, ആഷിക് വലിയകത്ത്, കെ.സച്ചിന്‍, കെ.യു.സരിത, ബി.ആര്‍ സന്തോഷ്, പ്രേംശങ്കര്‍ അന്തിക്കാട്,
പി.എസ്.ഷാഹുല്‍ എന്നിവര്‍ സംസാരിച്ചു.



