26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ റാങ്ക് നേടി എസ്.ഗായത്രി

ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ റാങ്ക് നേടി എസ്.ഗായത്രി

86

കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പരീക്ഷയില്‍ കടങ്ങോട് സ്വദേശിനി എസ്.ഗായത്രി 6-ാം റാങ്ക് കരസ്ഥമാക്കി. പെരുമ്പിലാവ് അന്‍സാര്‍ കോളേജിലെ ഇംഗ്ലീഷ് പി.ജി വിദ്യാര്‍ത്ഥിനിയാണ്. കടങ്ങോട് കിഴക്കുമുറി ശേഖരത്ത് ശശികുമാര്‍,ഹേമ ദമ്പതികളുടെ മകളാണ് ഗായത്രി. വിജിത്ത് ഭര്‍ത്താവാണ്. അപര്‍ണ്ണ, വൈഷ്ണവ് എന്നിവര്‍ സഹോദരങ്ങളാണ്. ആദ്യമായാണ് അന്‍സാര്‍ കോളേജിന് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തില്‍ റാങ്ക് ലഭിക്കുന്നത്. അന്‍സാര്‍ കോളേജിലെ ഇംഗ്ലീഷ് ടോപ്പര്‍ കൂടി ആണ് ഗായത്രി.

ADVERTISEMENT
error: Content is protected !!